കുവൈറ്റ് സിറ്റി: ആധുനിക കുവൈറ്റിൻ്റെ ശില്പികളിൽ ഒരാളായ അമീർ ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബീർ അന്തരിച്ചു. 91 വയസായിരുന്നു. മുൻ പ്രധാനമന്ത്രിയായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു. 40 വർഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈറ്റിന്റെ പതിനഞ്ചാം അമീറായിരുന്നു ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്. ജൂലായ് 17 നു കുവൈത്തിൽ വെച്ച് അമീർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനു ശേഷം തുടർ ചികിൽസക്കായി ജൂലായ് 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോയത്.
അമീർ ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബീറിൻ്റെ ഭരണകാലത്ത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.