എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍

◼️എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍. എന്നാലിത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും അതുകൊണ്ടു കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ശൂന്യ വേളയിലായിരുന്നു ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്.

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് ഇന്നലെ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും ദീപക് പുനിയയുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. അന്‍ഷു മാലിക്ക് വെള്ളിയും ദിവ്യ കക്രാനും മോഹിത് ഗ്രേവാള്‍ വെങ്കലവും നേടി ഗുസ്തിയിലെ മെഡല്‍ നേട്ടം ആറിലെത്തിച്ചു. അതേസമയം വനിതകളുടെ ഹോക്കിയില്‍ ഓസ്ട്രേലിയ ഇന്ത്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഒമ്പത് സ്വര്‍ണവും 8 വെള്ളിയും 9 വെങ്കലവും ഇതുവരെ നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടാം ദിവസത്തോടെ 26 ആയി.

◼️സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി 80 പി വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി. സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവുകള്‍ നഷ്ടപ്പെടാന്‍ കാരണമായ കേരള ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധിയാണ് സുപ്രീം കോടതി റദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ മാവിലായി സര്‍വീസ് സഹകരണ ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, നവിന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

◼️ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലെര്‍ട്ട്. ജലനിരപ്പ് 2381.78 അടിയില്‍ എത്തി. ജലം 2383.53 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.

◼️കേരള വി സി നിയമനത്തിനായി ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് ഗവര്‍ണര്‍ സ്വന്തം നോമിനിയെ വച്ച് ഉത്തരവിറക്കിയത് .

◼️ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍.അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്, മുന്നറിയിപ്പ് നിലയില്‍ നിന്നും താഴെയെത്തി. എങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

◼️ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പോര്‍ട്ടലില്‍ പ്രവേശിച്ച് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.കാന്‍ഡിഡേറ്റ് ലോഗിനില്‍ യൂസര്‍ നെയിം പാസ്സ്വേര്‍ഡ്, ജില്ലാ എന്നിവ നല്‍കിയാല്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാന്‍ കഴിയും. അലോട്ട്‌മെന്റ് ലെറ്റെറില്‍ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.

◼️സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും ഓപ്പറേഷന്‍ റെഡ് ടേപ്പ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകളും ആനുകൂല്യങ്ങള്‍ക്കുള്ള ഫയലുകളും കെട്ടികിടക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

◼️കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് ആത്മഹത്യയല്ലെന്നും സ്വര്‍ണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ . ഇര്‍ഷാദിന്റേതെന്നു കരുതി ദഹിപ്പിച്ച മൃതദേഹം ദീപക്കിന്റേതാണോ എന്ന് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ആ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇര്‍ഷാദിന്റെ പിതാവ് പറഞ്ഞു.ദഹിപ്പിച്ചത് ഇര്‍ഷാദിന്റെ മൃതദേഹമാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഇന്നലെയാണ് തെളിഞ്ഞത്.

◼️നാട്ടുവൈദ്യന്‍ ഷാബാഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ത്തള്ളിയ കേസിലെ കുറ്റപത്രം നിലമ്പൂര്‍ സിജെഎം കോട

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!