കാലവർഷത്തെ ആശങ്കകൾ; മുല്ലപ്പെരിയാർ ഡാം തുറന്നു

കാലവർഷത്തെ ആശങ്കകൾ; മുല്ലപ്പെരിയാർ ഡാം തുറന്നു

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : ഡാമിലേക്കുള്ള നീരോഴുക്ക് ശക്തമായതിനാൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിൻെറ V-2,V-3,V-4 സ്പിൽവേ ഷട്ടറുകൾ 30 സെൻ്റിമീറ്റർ ആണ് തുറന്നത്. സെക്കൻ്റിൽ 534 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.

രണ്ട് മണിക്കൂറിന് ശേഷം ഇത് 1000 ഘനയടിയിലേക്ക് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്നോരുക്കങ്ങൾ എല്ലാം സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രിയും തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിനും അറിയിച്ചു.

ജനങ്ങൾ ആശങ്കപ്പേടെണ്ടന്നും എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകുടം സ്വീകരിച്ചതായും, പെരിയാറിൻെറ തീരങ്ങളിൽ മീൻ പിടിക്കുന്നതും കുളിക്കുന്നതും സെൽഫി,വീഡിയോ ചിത്രീകരണങ്ങൾ മുതലായ പ്രവർത്തികൾ കർശനമായി നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഷീബാ ജോർജും അറിയിച്ചു.

ഡാമിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്ന വെള്ളത്തിൻെറ അളവ് 9,116 ക്യുസെക്സ് ആണ്. തമിഴ്നാട് 2116 ക്യൂസെക്സ് കൊണ്ട് പോകുന്നത്‌.

ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ഇടുക്കിയിലെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട് ഉള്ളത്. ഇടുക്കി ഡാമിലിപ്പോൾ ജലനിരപ്പ് 2380.32 അടിയാണ്. ഇടുക്കി ഡാം തുറക്കേണ്ടതായി വന്നാൽ അതിന് സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുമളിയിൽ ക്യാമ്പ് ചെയ്ത് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. മല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് അപകടകരമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി തമിഴ്നാടിനെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!