ഒക്കലഹോമയിൽ ഐ പി സി ഫാമിലി കോൺഫ്രൻസ് ആരംഭിച്ചു; നിത്യതയുടെ കാഴ്ചപ്പാടിലേക്ക് മടങ്ങി വരാൻ ആഹ്വാനം

ഒക്കലഹോമയിൽ ഐ പി സി ഫാമിലി കോൺഫ്രൻസ് ആരംഭിച്ചു; നിത്യതയുടെ കാഴ്ചപ്പാടിലേക്ക് മടങ്ങി വരാൻ ആഹ്വാനം

ഒക്കലഹോമ: വിശുദ്ധിയുടെ ദർശനം പ്രാപിച്ച് സുവിശേഷീകരണത്തിലേക്കും നിത്യതയുടെ കാഴ്ചപ്പാടിലേക്കും ദൈവജനം മടങ്ങി വരണമെന്ന് റവ.പി.സി.ജേക്കബ് പ്രഖ്യാപിച്ചു. 18-ാമത് ഐപിസി ഫാമിലി കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് തീം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്കലഹോമയിൽ നോർമൻ സിറ്റിയിൽ എംബസി സ്വൂട്ട് ഹിൽട്ടൺ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന കോൺഫ്രൻസ് ഓഗസ്റ്റ് 7ന് സംയുക്ത ആരാധനയോടെ സമാപിക്കും

ഓഗസ്റ്റ് 4 നു പാസ്റ്റർ ജോയ് എബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പാസ്റ്റർ എം.എം.മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ലോക്കൽ കോർഡിനേറ്റർ ഫിന്നി മാത്യു സ്വാഗത പ്രസംഗം നടത്തി. തുടർന്ന് പാസ്റ്റർ എം.ജെ ഏബ്രഹാം സങ്കീർത്തനം വായിച്ചു.

ജനറൽ കൺവീനർ പാസ്റ്റർ. പി.സി. ഏബ്രഹാം ഉദ്ഘാടനം ചെയ്ത് തീം അവതരിപ്പിച്ചു. മുഖ്യാതിഥി പാസ്റ്റർ പോൾ മാത്യു , പാസ്റ്റർ വിത്സൻ വർക്കി എന്നിവർ പ്രസംഗിച്ചു. നാഷണൽ ക്വയർ ഗാനങ്ങൾ ആലപിച്ചു. ലിജോ മാത്യൂ,  ക്രിസ്റ്റോ ചെറിയാൻ, ജിനു വർഗീസ് എന്നിവർ നാഷണൽ ക്വയറിന് നേതൃത്വം നൽകുന്നു.

വാർത്ത: സാംകുട്ടി ചാക്കോ
എഡിറ്റർ , ഹാലേല്ലുയ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!