രോഗികൾ 4538; ഇന്ന് നേരിയ ആശ്വാസം; എങ്കിലും ആശങ്കയൊഴിയുന്നില്ല

രോഗികൾ 4538; ഇന്ന് നേരിയ ആശ്വാസം; എങ്കിലും ആശങ്കയൊഴിയുന്നില്ല

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3997 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് 57879 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 36,027 സാമ്പിളുകൾ പരിശോധിച്ചു. 3347 പേർ രോഗമുക്തരായി. ഇതുവരെ 1,79,922 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 57879 ആക്ടീവ് കേസുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ ഇത്രയും നാൾ നാം മുന്നിലായിരുന്നു. അതിന് ഇപ്പോൾ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

10 ലക്ഷത്തിൽ 5143 ആയി ഉയർന്നു. ഇന്ത്യൻ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!