മുഖ്യമന്ത്രീ, ചൂടാകരുത് പ്ലീസ്…

മുഖ്യമന്ത്രീ, ചൂടാകരുത് പ്ലീസ്…

മുഖ്യമന്ത്രി പിണറായി വിജയൻ പരുക്കനാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ? ചിരിക്കുന്ന കാര്യത്തിൽ പിശുക്കനാണ് പിണറായി. അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുന്നത്: “ചിരിക്കുന്ന കാര്യത്തിൽ രണ്ടുതരം മനുഷ്യരുണ്ട്‌. എന്നും ചിരിക്കുന്നവരും ആവശ്യത്തിനു മാത്രം ചിരിക്കുന്നവരും. ഇതിൽ രണ്ടാം വിഭാഗത്തിലാണ്‌ ഞാൻ”.
സഭാ ടിവിയുടെ ആദ്യ എപ്പിസോഡിലായിരുന്നു മുഖ്യൻ്റെ ഈ തുറന്നു പറച്ചിൽ.

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ക്ഷോഭിക്കുന്ന മുഖ്യമന്ത്രിയുടെ മുഖം അടിയുറച്ച പാർട്ടി സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷപാർട്ടികൾ.

“താനൊഴിച്ച് നാട്ടിലുള്ളവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് പിണറായി പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന്” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

പത്ര സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കും. അത് സ്വാഭാവികമാണ്. ഒരേ ചോദ്യം തന്നെ പലരീതിയിൽ ചോദിക്കുകയെന്നത് പത്രക്കാരുടെ ശൈലിയാണ്. അതിനൊക്കെ ഒരേയുത്തരം ആവർത്തിക്കുകയാണ് അഭികാമ്യം.

മാധ്യമങ്ങൾ ജനങ്ങളുടെ പ്രതിനിധികളായി ജനകൾക്ക് വേണ്ടിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അതിൽ ഇഷ്ടമായതും അനിഷ്ടമായതുമുണ്ടാകും. ചില മാധ്യമങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നതും ഭരണാധികാരികൾ മറക്കരുത്.

വൈകാരികമായി പ്രതികരിക്കുന്നതാണ് ക്ഷുഭിതനെന്ന പേരുദോഷം കേൾപ്പിക്കുന്നത്. സമചിത്തതയോട് സരസമായി സംസാരിച്ചാൽ ഏത് മാധ്യമകൊലകൊമ്പനേയും തളച്ചിരുത്താൻ കഴിയും. മാധ്യമളോട് അസഹിഷ്ണുത പുലർത്തുന്നത് ജനാധിപത്യ സംവിധാനങ്ങൾക്കെതിരാണ്.

പ്രകോപിപ്പിച്ചു വായിൽ നിന്ന് വീഴുന്നത് വാർത്തയാക്കുയെന്നത് മാധ്യമങ്ങളുടെ പതിവ് രീതിയായി മാറി കഴിഞ്ഞു. ചാനലുകൾ തമ്മിലുള്ള കിടമത്സരത്തിൽ റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് രാവിലെ മൈക്കും ക്യാമറയും കൈയ്യിലേന്തി ഓഫീസിൽ നിന്നിറങ്ങുന്നത്.

പിണറായി മന്ത്രിസഭയ്ക്കെതിരെ വരുന്ന അഴിമതിയാരോപണങ്ങളെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ അഴിമതി കേസുകളെ മറയാക്കി പ്രതിരോധിക്കുന്നതും ഭൂഷണമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!