ചെന്നൈ : പ്രശസ്ത സംഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു.കോവിഡ് രോഗബാധിതനായ ബാലസുബ്രമണ്യം ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം ഏഴാം തീയതി എസ്.പി.ബി കോവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ആരോഗ്യനില തകരാറിലാക്കുകയായിരുന്നു. വിദേശ ഡോക്ടർമാരുടെ സഹായം അടക്കം തേടിയെങ്കിലും ഫലം കണ്ടില്ല.
ഓഗസ്റ്റ് അഞ്ചാം തീയതിയാണ് എസ്പിബിക്കും ഭാര്യ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തുടക്കത്തിൽ, വീട്ടിൽ തന്നെ ചികിത്സ തേടിയെങ്കിലും നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.