മൂന്ന് പത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കും

മൂന്ന് പത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കും

പ്രധാനപ്പെട്ട മൂന്ന് ദിനപ്പത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുന്നു. ആഗസ്റ്റ് 25-ന് സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ എഴുതിവിട്ട റിപ്പോര്‍ട്ടുകളാണ് പരാതിക്കു കാരണം. മുഖ്യമന്ത്രിയുടെ അറിവോടെ തീ കത്തിച്ചു എന്ന തരത്തിലാണ് മൂന്ന് പത്രങ്ങള്‍ എഴുതിവിട്ടത്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ഉന്നതവ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യക്തികള്‍ക്ക് മാനനഷ്ടം ഉണ്ടായി എന്നതിനാല്‍ അതിന് ശിക്ഷ നല്‍കാന്‍ കഴിയുന്ന സെക്ഷന്‍ 199(2) പ്രകാരമാണ് കേസ്. അഡ്വക്കേറ്റ് ജനറലിനോട് ലീഗല്‍ ഒപ്പീനിയന്‍ ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ക്യാബിനറ്റാണ് പി.സി.ഐ.യ്ക്കു പരാതി നല്‍കാന്‍ തീരുമാനിച്ചത്.

സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡിപ്ലോമാറ്റിക് ഫയലുകള്‍ ‘തീവച്ചു നശിപ്പിച്ചു’ എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സി.പി.എം. നയിക്കുന്ന ഇടതു സര്‍ക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ആയിരുന്നു എന്ന് ഗവണ്‍മെന്റ് കരുതുന്നു. അട്ടിമറിയിലൂടെ ഫയലുകള്‍ കത്തിച്ചു എന്ന് തോന്നുമാറ് ഈ പത്രങ്ങള്‍ എഴുതിവിട്ടു. കോണ്‍ഗ്രസ്, ബി.ജെ.പി. പ്രതിപക്ഷ ആരോപണങ്ങളെ ഏറ്റെടുക്കുകയായിരുന്നു പത്രങ്ങള്‍.
ഈ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനായി എ.ഡി.ജി.പി. മനോജ് ഏബ്രഹാമിനെ അദ്ധ്യക്ഷനാക്കി ഒരു ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തീ കത്തിയതെങ്ങനെയെന്ന് കണ്ടെത്താന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ പ്രധാന ഫയലുകള്‍ എല്ലാം പേപ്പര്‍രഹിത ഇ-ഫയലിംഗില്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘കത്തിച്ചു’ എന്ന തരത്തിലുള്ള പത്രക്കുറിപ്പുകള്‍ മനഃപൂര്‍വ്വം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു എന്ന് സര്‍ക്കാര്‍ കരുതുന്നു. ന്യൂസ്-18 സൈറ്റില്‍ ഈ വാര്‍ത്ത കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!