സി.സി. എബ്രഹാമും ഷിബു നെടുവേലിയും സഭയിൽ കലഹമുണ്ടാക്കുന്നു: വല്‍സന്‍ എബ്രഹാം

സി.സി. എബ്രഹാമും ഷിബു നെടുവേലിയും സഭയിൽ കലഹമുണ്ടാക്കുന്നു: വല്‍സന്‍ എബ്രഹാം

സിസി ന്യൂസ് സർവീസ്

പിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സി. സി. എബ്രഹാമിന്റെയും സെക്രട്ടറി ഷിബു നെടുവേലിയുടെയും പെരുമാറ്റം അക്രൈസ്തവമെന്ന് ഐപിസി ജനറല്‍ പ്രസിഡന്റ് വല്‍സന്‍ എബ്രഹാം. ഇവരുടെ ഇടപെടലുകളില്‍ അധാര്‍മ്മികതയുമുണ്ട്. അച്ചടക്കമില്ലാത്തവര്‍, അനുസരിക്കാത്തവര്‍, സുപ്രീം അതോറിറ്റിയെ അംഗീകരിക്കാത്തവര്‍ എന്നിങ്ങനെ പോകുന്നു(അകത്ത് കയറാന്‍ നില്‍ക്കുന്നയാള്‍ക്ക് ഈ ഗുണങ്ങളെല്ലാമുണ്ട്!! ) രണ്ട് സ്റ്റേറ്റ് നേതാക്കള്‍ക്കെതിരെയുള്ള വൽസൻ്റെ പരാമർശംം.

ഇവര്‍ കലഹക്കാരെന്നും ആരോപിക്കുന്നു.
സഭയുടെ സ്റ്റേറ്റ് പ്രസ്ബിറ്ററിയും ജനറല്‍ പ്രസ്ബിറ്ററിയും പുറത്താക്കിയയാളെയാണ് തിരിച്ചെടുക്കാന്‍ ജനറല്‍ സെക്രട്ടറി കത്ത് നല്‍കിയത്. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അത് സാധ്യമല്ലെന്ന് അറിയിച്ചതിനെതിരെയുള്ള കത്തിലാണ് സഹശുശ്രൂഷകന്മാര്‍ക്ക് ചില ‘അലങ്കാര’ പ്രയോഗങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

ഉത്തരവാദിത്തപ്പെട്ട സി.സി. എബ്രഹാമും ഷിബു നെടുവേലിയും പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുന്നു, നേതൃത്വത്തെ വെല്ലുവിളിക്കുന്നു. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.

സ്റ്റേറ്റിന്റെ ഭരണവൈകല്യങ്ങളെ ജനറല്‍ പ്രസ്ബിറ്ററി ഗൗരവത്തോടെയാണ് കാണുന്നത്.
ചര്‍ച്ചിന്റെ അധികാരശ്രേണിയിലെ സുപ്രീം അതോറിറ്റിയാണ് ജനറല്‍ പ്രസ്ബിറ്ററി. അതിനെ ധിക്കരിച്ചിരിക്കുകയാണ്. ശരിയായ രീതിയിലല്ല ഭരണം നടത്തുന്നത്. മിസ്മാനേജ്‌മെന്റാണ് ഇപ്പോള്‍ സ്റ്റേറ്റ് ഐപിസിയില്‍ നടക്കുന്നത്.
ജനറല്‍ പ്രസ്ബിറ്ററി കര്‍ശന നടപടി എടുക്കാന്‍ പോകുകയാണ്. ജനറല്‍ പ്രസ്ബിറ്ററിയെ അംഗീകരിക്കാത്തതിന്റെ പരിണതഫലം കഠിനമായിരിക്കും.

സുപ്രീം അതോറിറ്റിയായ ജനറല്‍ പ്രസ്ബിറ്ററിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സ്റ്റേറ്റ് കമ്മറ്റി തയ്യാറാകാത്തതിന്റെ കാരണം 10 ദിവസത്തിനകം എഴുതി കൊടുത്തില്ലെങ്കില്‍ കര്‍ശന നടപടിയെന്നാണ് വല്‍സന്‍ എബ്രഹാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കത്തിലെ ഭാഷാപ്രയോഗങ്ങളില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടെന്നും കുറച്ചുകൂടി ആകര്‍ഷകമായ നല്ലഭാഷ പ്രയോഗിക്കാമായിരുന്നെന്നും ഇംഗ്ലീഷ് അറിയാവുന്നവര്‍ വായിച്ചിട്ട് അഭിപ്രായപ്പെടുന്നു. ജനറല്‍ പ്രസിഡന്റിന്റെ കത്താണെങ്കിലും മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഈ കത്ത് കാണാതിരിക്കില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!