അടൂർ: എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ മധ്യമേഖലാ ഡയറക്ടറായി പാസ്റ്റർ ജെ.സജിയെ തെരഞ്ഞെടുത്തു. അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്തി പാസ്റ്റർ സജി മോൻ ബേബിയേക്കാൾ മൂന്നിൽരണ്ടിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാസ്റ്റർ ജെ. സജി ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടുവർഷത്തേക്കാണു ചുമതല. കൊല്ലം ടൗൺ എജി സഭാശുശ്രൂഷകനാണ് ജെ. സജി.
നോമിനേഷൻ ബാലറ്റിൽ തന്നെ പാസ്റ്റർ. ജെ. സജി മുന്നിലെത്തി. സഭാപ്രതിനിധികളും ശുശ്രൂഷകന്മാരുമുൾപ്പടെ 731 പേർ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുത്തു. മധ്യമേഖലയിൽ നാനൂറില്പരം സഭകളും ശുശ്രൂഷകന്മാരുമുണ്ട്.

എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പ്രാർത്ഥനാ സെക്ഷനു നേതൃത്വം വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഐസക്ക്. വി. മാത്യു, ട്രഷറർ പാസ്റ്റർ പി.കെ.ജോസ്, കമ്മറ്റിയഗം പാസ്റ്റർ പി. ബേബി, സ്ഥാനമൊഴിയുന്ന മേഖലാ ഡയറക്ടർ പാസ്റ്റർ വി. വൈ. ജോസുകുട്ടി എന്നിവർ പങ്കെടുത്തു.

മേഖല ഡയറക്ടറായി മൂന്നുവർഷം പൂർത്തിയാക്കിയ പാസ്റ്റർ. വി. വൈ. ജോസുകുട്ടി എല്ലാവരോടും നന്ദി അറിയിച്ചു.
ശക്തമായ മത്സരത്തിനോടുവിലാണ് പാസ്റ്റർ ജെ. സജി ജയിച്ചത്. നാളെ രാവിലെ 10 നു ദക്ഷിണമേഖലാ തെരഞ്ഞെടുപ്പ് നടക്കും.
വാർത്ത: ഷാജി ആലുവിള



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.