പ്രതിപക്ഷ പ്രതിഷേധം : സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സഭയില്‍ മാധ്യമവിലക്ക്

പ്രതിപക്ഷ പ്രതിഷേധം : സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സഭയില്‍ മാധ്യമവിലക്ക്

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധം.

പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എസ്‌എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം എന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്‌പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു. സഭ പ്രക്ഷുബ്‌ധമായതോടെ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

അതേസമയം, നിയമസഭയില്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷത്തിന്റെയും ഓഫിസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതൊഴിവാക്കിയാണ് സഭ ടിവി സംപ്രേഷണം ചെയ്‌തത്‌. മന്ത്രിമാരുടെയും സ്‌പീക്കറുടേയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.

ഷാഫി പറമ്ബില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും ധരിച്ച്‌ സഭയില്‍ എത്തിയത്. കല്‍പ്പറ്റയിലുള്ള രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്‌തു. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖാണ് നോട്ടീസ് നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!