മാധ്യമ സെമിനാർ നാളെ ഷാർജയിൽ

മാധ്യമ സെമിനാർ നാളെ ഷാർജയിൽ

ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ശനിയാഴ്ച വൈകിട്ടു 7 മുതൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ മാധ്യമ സെമിനാർ നടക്കും.

ജയ്ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ്‌ എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ ‘മാധ്യമങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തിലും പ്രമുഖ ക്രൈസ്തവഗ്രന്ഥകാരനും പ്രഭാഷകനുമായ സുവിശേഷകൻ സാജു മാത്യു ‘ക്രൈസ്തവ എഴുത്തുകാരുടെ ദൗത്യം’ എന്ന വിഷയത്തിലും ക്ലാസ്സ്‌ നയിക്കും.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പി. സി. ഗ്ലെന്നി (പ്രസിഡന്റ്‌)+971503241610, ആന്റോ അലക്സ്‌ (സെക്രട്ടറി) +971504634666

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!