അങ്കമാലി: ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റ നിലമ്പൂര്‍ തിയോളജിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജെയിംസ് വര്‍ഗീസിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാരമായ പരിക്കുണ്ട്. പെരുമ്പാവൂരില്‍ വച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സുഹൃത്തായ ഡ്രൈവറുടെ പരിക്കുകള്‍ നിസ്സാരമാണ്.

രണ്ടു വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഒന്ന് ഒടിഞ്ഞു. പരിശോധനകള്‍ തുടരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രി മാറാന്‍ പ്ലാന്‍ ചെയ്തെങ്കിലും ഗുരുതരമായ പരിക്കുകള്‍ ഇല്ലാത്തതു കൊണ്ട് അങ്കമാലി എല്‍എഫ് ആശുപത്രിയിൽ തന്നെ ചികിത്സ തുടരാനാണ് തീരുമാനം. ഐസിയുവിലാണ് ഇപ്പോൾ.
ഐപിസി മണ്ണാര്‍കാട് സെന്റര്‍ ശുശ്രൂഷകനാണ് പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ്. മാവിയുടെ മരണാനന്തര ശുശ്രൂഷയ്ക്കായി കോട്ടയം കങ്ങഴ മുണ്ടത്താനത്തേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം.
പാസ്റ്റര്‍ സണ്ണി ജോര്‍ജ്ജാണ് ഈ വിവരം എന്നെ വിളിച്ച് പറയുന്നത്.
അതനുസരിച്ച് രാവിലെ അങ്കമാലി എല്‍എഫ് ആശുപത്രിയിൽ എത്തിയെങ്കിലും കാണാനായില്ല. കൊവിഡ് ഭീഷണിയില്‍ പ്രവേശനം കര്‍ശനമാക്കിയതാണ് കാരണം. ഐസിയുവിലാണെന്നറിഞ്ഞു. ഫോണില്‍ ആരെയോ കിട്ടി. ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ മടങ്ങി. എന്റെ പിന്നാലെ പാസ്റ്റര്‍ സണ്ണി മാത്യുവും ആശുപത്രിയില്‍ എത്തിയിട്ട് കാണാനാകാതെ തിരിച്ചുപോയി.
കെ.എൻ. റസ്സൽ






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.