തിരുവല്ല: കേരളാ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ സൗമ്യ എ. ആർ. പിഎച്ച്ഡി നേടി. റാന്നി സെൻറ് തോമസ് കോളേജ് ഭൗതികശാസ്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡബ്ലുഎംഇ കരിയംപ്ലാവ് സൺഡേസ്കൂൾ ഡയറക്ടർ ഡോ. സുരേഷ് എം. കെ. യുടെ ഭാര്യയാണ്.
“ബീച്ച്ടൂറിസം കേരളത്തിലെ സാമ്പത്തിക-സാമൂഹിക മേഖലകളിലുണ്ടാക്കുന്ന പ്രതിഫലനം” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. തിരുനൽവേലി മനോന്മണിയം സുന്ദർനാർ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എംഎയും എംഫിലും നേടിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രത്തിൽ ബിഎഡ് ബിരുദധാരിയാണ്. ഡബ്ലുഎംഇ കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ സഭാംഗവും മടുക്കയിൽ കുടുംബാംഗവുമാണ്.
കോവളം കെ.എസ്. റോഡിൽ രമ്യാഭവനിൽ റിട്ട. ഫോറസ്റ്റ് ഓഫീസർ എ. രവികുമാറിന്റെയും അംബികാകുമാരിയുടെയും മകളാണ്. മക്കൾ- ആരോൺ, ആഞ്ജലിയ.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.