എഫ്സിആര്‍എ നിയമഭേദഗതി പാസാക്കി; വിദേശപണം ഇനി തോന്നുംപോലെ ചെലവാക്കാനാവില്ല

എഫ്സിആര്‍എ നിയമഭേദഗതി പാസാക്കി; വിദേശപണം ഇനി തോന്നുംപോലെ ചെലവാക്കാനാവില്ല

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. എഫ്സിആര്‍എ ലൈസൻസുള്ള സംഘടനകൾക്ക്
വിദേശപണം വരുത്തി ഇനി തോന്നുംപോലെ ചെലവാക്കാനാവില്ല.

എഫ്സിആര്‍എ ലൈസൻസ് കൈവശമുള്ള എൻജിഒകൾ അവരുടെ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ഭേദഗതി ചെയ്ത ചട്ടം നിഷ്കർഷിക്കുന്നത്. ഭേദഗതി പ്രകാരം ഏതെങ്കിലും പുതിയ എഫ്‌സി‌ആർ‌എ രജിസ്ട്രേഷനും എഫ്‌സി‌ആർ‌എ ലൈസൻസ് പുതുക്കുന്നതിനും എല്ലാ ഭാരവാഹികളുടെയും ആധാർ നമ്പറോ, വിദേശികളുണ്ടെങ്കിൽ പാസ്‌പോർട്ടിന്റെയോ പകർപ്പോ ആവശ്യമാണ്.

മുമ്പ് ഭരണപരമായ കാര്യങ്ങള്‍ക്കായി 50 ശതമാനം വരെ ചെലവാക്കാമായിരുന്നു. ഇനി അത് 20 ശതമാനം മാത്രമേ പറ്റൂ. അക്കൗണ്ടിലെ സുതാര്യതയും കൃത്യമായ കണക്കുകളുടെ സമര്‍പ്പിക്കലുമാണ് പുതിയനിയമം കൊണ്ട് ഉദേശിക്കുന്നത്.

ബിൽ രാജ്യസഭയിൽ പാസാക്കി പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അനുമതി ലഭിച്ചാൽ പൊതുപ്രവർത്തകർക്ക് വിദേശധനസഹായം ലഭിക്കുന്നത് നിലയ്ക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇനി വിദേശഫണ്ട് കൈപ്പറ്റാന്‍ നിയമം അനുവദിക്കുന്നില്ല. 2010-19 വരെയുള്ള സാമ്പത്തിക വർഷത്തിന് മുമ്പ് വന്നുകൊണ്ടിരുന്നതിന്റെ ഇരട്ടി തുകയാണ് വിദേശത്തു നിന്നും ഇപ്പോള്‍ എത്തുന്നത്.

എഫ്സിആര്‍എ ലൈസന്‍സ് വഴി എത്തുന്ന തുക ഏത് കാര്യത്തിന് ലഭിച്ചുവോ, അതിനു തന്നെ ചെലവാക്കണം. വകമാറ്റി ചെലവഴിച്ചാല്‍ പിടിവീഴും. നിയമ ഭേദഗതിയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കര്‍ശനമായി തടയാനുള്ള നിര്‍ദേശങ്ങൾ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

വാർഷിക റിട്ടേണുകൾ കൃത്യസമയത്ത് കൊടുത്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. 2011-19 വരെയുള്ള കാലഘട്ടത്തില്‍ 19,000 എഫ്സിആര്‍എ ലൈസന്‍സുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.

സര്‍ക്കാര്‍ നിർദേശിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ മാത്രമേ എഫ്സിആര്‍എ ലൈസൻസുമായി ബന്ധപ്പെടുത്തി അക്കൗണ്ട് തുറക്കാനാവൂ. സര്‍ക്കാര്‍ വിജ്ഞാപനം വഴിയായിരിക്കും ഇത് നിര്‍ദേശിക്കുക.

ദേശീയ താല്പര്യത്തിനു വിപരീതമായ കാര്യങ്ങള്‍ക്കു വേണ്ടി പണം സ്വീകരിക്കാനോ ആതിഥ്യം സ്വീകരിക്കാനോ പാടില്ല. എഫ്സിആര്‍എ ലൈസൻസുള്ള സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് പലരുടെയും ലൈസന്‍സുകള്‍ റദ്ദാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!