കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ നിത്യതയിൽ

കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ നിത്യതയിൽ

By: ജിജി ചാക്കോ തേക്കുതോട്

തിരുവനന്തപുരം: കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ കൊട്ടാരക്കര തെക്കേതേരി പട്ടാഴി കൊല്ലൻ്റയത്ത് ശാലോം വീട്ടിൽ പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ(55) നിത്യതയിൽ. സംസ്കാരം പിന്നീട്. ഭൗതിക ശരീരം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ.

ഭാര്യയും മകളൊടുമൊപ്പം ബെംഗളുരുവിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയിൽ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയയുടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിച്ചു.

ദീർഘ വർഷങ്ങൾ ബെംഗളുരുവിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ നാട്ടിലേക്ക് കുടുംബമായ് സ്ഥിരതാമസത്തിന് വേണ്ടിയാണ് രാവിലെ ബെംഗളുരുവിൽ നിന്ന് വിമാനത്തിൽ പുറപ്പെട്ടത്. ബെംഗളുരു എംഎസ് പാളയ ചർച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകനാണ്. ഭാര്യ- മോൻസി, മകൾ- ഫേബാ. അമേരിക്കയിലെ പാസ്റ്റർ ഷാജി ദാനിയേലിൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!