ടെക്സാസിലെ കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നതിനിടെ മറ്റൊരു സ്ക്കൂളിലെ കുട്ടിയിൽ നിന്നും തോക്കുകൾ പിടി കൂടി. ബെർക്നർ ഹൈസ്കൂൾ വിദ്യാർത്ഥിയിൽ നിന്നാണ് ആധുനിക തോക്കുകൾ പിടികൂടിയത്.
അസ്വാഭാവികമായി എന്തോ ഒളിപ്പിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ട കടക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ പരിശോധനയിൽ എ.കെ -47, എ.ആർ – 15 എന്നീ തരം തോക്കുകൾ കണ്ടെടുക്കുകയായിരുന്നു.
യുവാൽഡയിൽ റോബ്ബ് എലിമെന്ററി സ്കൂളിലെ കൂട്ടക്കൊലയിൽ രൂക്ഷ വിമർശനവുമായി യൂണിസെഫ് അദ്ധ്യക്ഷ കാതറീൻ റസ്സൽ രംഗത്തെത്തി. അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ മൗനത്തിനെ തിരെയാണ് അവർ പ്രതികരിച്ചത്.
”ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി ആവർത്തിക്കുകയാണ്. കുരുന്നു ജീവനുകളാണ് നഷ്ടപ്പെടുന്നത്. നേതൃത്വം ഇടപെടാൻ രംഗത്തെത്തുമ്പോഴേക്കും എത്ര ജീവനുകൾ നഷ്ടപ്പെടും. കുട്ടികളും അവർ പഠിക്കുന്ന വിദ്യാലയങ്ങളും എപ്പോഴാണ് സുരക്ഷിതരാക്കുക. സർക്കാർ നേതൃത്വം ഇടപെടുന്നതു വരെ ഈ ഭീതിജനകമായ അന്തരീക്ഷം നിലനിൽക്കുമോ” കാതറിൻ ചോദിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.