ബെഥേൽ ഗോസ്പൽ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ നേതൃത്വം.

ബെഥേൽ ഗോസ്പൽ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ നേതൃത്വം.

കേരള റീജിയൺ പ്രസിഡന്റായി പാസ്റ്റർ സാബു എബ്രഹാമിനെയും വൈസ് പ്രസിഡന്റായി പാസ്റ്റർ സക്കറിയ തിരുവല്ലയെയും ജനറൽ സെക്രട്ടറിയായി പാസ്റ്റർ ജിതിൻ വെള്ളക്കോട്ടിനെയും തെരഞ്ഞെടുത്തു.

ഇന്ത്യയിലും വിദേശ രാജ്യത്തുമായി വ്യാപിച്ചുകിടക്കുന്ന ബെഥേൽ ഗോസ്പൽ ഇന്റർനാഷണൽ മിനിസ്ട്രിയുടെ കേരള റീജിയണിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്‌. രണ്ടു വർഷത്തേക്കാണ് നിയമനം.

ചില സഹോദരങ്ങളുടെ ഹൃദയത്തിൽ ദൈവം നൽകിയ ദർശനമാണ് ഈ ശുശ്രൂഷയ്ക്ക് പിന്നിൽ ഉള്ളത്. ചാരിറ്റി പ്രവർത്തനങ്ങളിലും സുവിശേഷ പ്രവർത്തനത്തിലും ദൈവസഭ മുൻ‌തൂക്കം നൽകുന്നു .

പ്രസിഡന്റ് ആയ പാസ്റ്റർ സാബു എബ്രഹാം സീനിയർ ശുശ്രൂഷകനും മിനിസ്ട്രിയുടെ ആരംഭകാല പ്രവർത്തകനുമാണ് നിലവിൽ മണർകാട് ബെഥേൽ വർഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനുമാണ്.

ജനറൽ സെക്രട്ടറി പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് ഗാന രചയിതാവും വർഷിപ്പ് ലീഡറുമാണ്. നിലവിൽ കുവൈത്ത് ബെഥേൽ ഗോസ്പൽ ചർച്ച് ശുശ്രൂഷകനുമാണ്. കൂടാതെ സാമൂഹിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു വരുന്നു .

മറ്റു ഭാരവാഹികൾ : സെക്രട്ടറി: പാസ്റ്റർ കുഞ്ഞുമോൻ വടവാതൂർ. ജോയിന്റ് സെക്രട്ടറി : അലക്സ് തോട്ടക്കാട്. ട്രഷറർ: പാസ്റ്റർ വർഗീസ് കുമ്പനാട്, വർക്കിങ് പ്രസിഡന്റ് പാസ്റ്റർ ജയ്മോൻ അയർക്കുന്നം. പ്രയർ കൺവീനർ: ജേക്കബ് പൂതിരിയ്ക്കൽ. പബ്ലിസിറ്റി കൺവീനർ: ജേക്കബ് കോട്ടയം, സാബു പേരൂർ. ലേഡീസ് കോർഡിനേറ്റർ: ഷൈനി വർഗീസ്.
യൂത്ത് ഡയറക്ടർ: ആൽബിൻ മർക്കോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!