ഹരിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആരംഭിക്കുന്ന സുവിശേഷ യോഗങ്ങളിൽ ക്രൈസ്തവചിന്തയുടെ പുസ്തകശാല തുറന്നു പ്രവർത്തിക്കും.
പ്രശസ്ത എഴുത്തുകാരുടെ 5 പുസ്തകങ്ങൾ 50% വിലകിഴിവിൽ ഇവിടെ ലഭ്യമാണ്. 1000 രൂപയുടെ പുസ്തകങ്ങൾ 500 രൂപയ്ക്ക് വിശ്വാസികൾക്ക് സ്വന്തമാക്കാം.
ഇന്ന് വൈകിട്ട് 6 മണിമുതൽ 29 ഞായർ രാത്രി 9 വരെയാണ് സുവിശേഷ മഹായോഗം നടക്കുന്നത്.
പള്ളിപ്പാട് വെങ്ങാലിപ്പറമ്പിലുള്ള ഏ. ജി. ഗ്രൗണ്ടിൽ എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയുള്ള യോഗങ്ങളിൽ പാസ്റ്റർമാരായ എബി എബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, ഡോ. മുരളീധർ ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും. സിസ്റ്റർ പേർസിസ് ജോൺ ന്യൂഡൽഹിയും ഹെവൻലി ബീറ്റ്സ് കൊട്ടാരക്കാരയും ഗാനങ്ങൾ ആലപിക്കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.