കൊച്ചി: ആലുവയിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിഞ്ഞു. എടത്തല മേഖലയിലാണ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ശക്തമായ കാറ്റിൽ തലകീഴായി മറിഞ്ഞത്. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പരക്കെ മഴ തുടരുകയാണ്. അപ്പർ കുട്ടനാട്ടിലെ തലവാടിയിൽ വീടുകൾ തകർന്നു വീണതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കാസർകോട് തേജസ്വിനി, മധുവാഹിനി എന്നീ പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം നാളെ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 3 സംഘം വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ എത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.