പുതിയ നിയമ സഭയിൽ വേണ്ടത് ക്രിസ്തു കേന്ദ്രീകൃത പ്രസംഗം : റവ. തോമസ് വർഗീസ്

പുതിയ നിയമ സഭയിൽ വേണ്ടത് ക്രിസ്തു കേന്ദ്രീകൃത പ്രസംഗം : റവ. തോമസ് വർഗീസ്

തൃശൂർ: പഴയ നിയമ ചരിത്ര പുസ്തകങ്ങളാണ് അനേകരുടെയും പ്രസംഗ വിഷയങ്ങളുടെ ഉറവിടം. കാരണം അത് പ്രസംഗിക്കാൻ എളുപ്പമാണ്. ഭൗമിക കാര്യങ്ങൾ പറഞ്ഞ് വിശ്വാസികളെ ആവേശം കൊള്ളിക്കാം. ഉഗ്രൻ പ്രസംഗമായിരുന്നുവെന്ന സർട്ടിഫിക്കറ്റും നേടാം.പ്രവചന പുസ്തകത്തിലൂടെ സഞ്ചരിക്കുന്ന പ്രവാചകൻമാരും ചെയ്യുന്നത് ഇതു തന്നെയാണ്‌.

പാസ്റ്റർമാർക്കു വേണ്ടി നടത്തിയ ബൈബിൾ ക്ലാസ്സിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ക്രിസ്തു കേന്ദ്രീകൃതമായ വചന ശുശ്രൂഷയില്ലാതായി. കൃപയും സത്യവും നിറഞ്ഞുനിൽക്കുന്ന യേശുവിനെ പ്രസംഗിക്കുന്നില്ല – പാസ്റ്റർ തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. പുതിയ നിയമത്തിലെ ലേഖനങ്ങൾ സഭകളിൽ അപ്രസക് തമായി. പഠിപ്പിക്കാനും പ്രസംഗിക്കാനും വിമുഖത കാണിക്കുന്നു.ഇത് വിശ്വാസികളോടുള്ള വഞ്ചനയാണ്.പഥ്യോപദേശമില്ലാതെ എങ്ങനെ നിർമ്മല കന്യകയാകും ?
നീതി, വിശുദ്ധി, പ്രത്യാശ,നിത്യജീവൻ, ന്യായവിധി തുടങ്ങിയ വിഷയങ്ങൾ അന്യം നിന്നുപോകുന്നു.

വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്തവരും പാസ്റ്റർമാരായി സഭയിൽ കടന്നു കൂടിയിട്ടുണ്ട്.തിയോളജി പഠിച്ചാൽ എല്ലാം തികഞ്ഞെന്നാ ഭാവം. അവരുടെ ലക്ഷ്യം വിശ്വാസികളുടെ ആത്മീയ വളർച്ചയല്ല, തങ്ങളുടെ ഭൗതിക നേട്ടമാണ്. മൂന്നാം തലമുറ, നാലാം തലമുറ എന്നൊക്കെ വീമ്പിളക്കുന്നവർ ആത്മീയരല്ല.ലക്ഷ്യം തെറ്റി യാത്ര ചെയ്യുന്നവരുടെ ശുശ്രൂഷയേൽക്കുന്ന വിശ്വാസികളുടെ വിരുതും തെറ്റുന്നു. ചതിയിൽ കുടുങ്ങിക്കിടക്കുന്ന പെന്തക്കോസ്തു സഭ ആത്മീയതയുടെ മുഖം മൂടി അഴിച്ചു കളഞ്ഞ് യാഥാർത്യത്തിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. “ക്രിസ്തുവിൽ ഞാനാര് ? ക്രിസ്തു എനിക്കാര് ?” എന്നതായിരുന്നു തീം.’1കൊരി. 4:1

മൂന്നു ദിവസത്തെ ബോധവൽക്കരണ ക്ലാസ്സ് വലിയ മാറ്റത്തിലേക്കാണ് പരിശുദ്ധാത്മാവ് നയിച്ചതെന്ന് ശുശ്രൂഷകന്മാർ സാക്ഷ്യം പറഞ്ഞു. പട്ടിക്കാട് ഡ്രീം സിറ്റിയിൽ രാവിലെ 10 മുതൽ വൈകിയിട്ട് 4.30 വരെ നടന്ന ക്ലാസ്സിൽ വിവിധ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളുമായി 150 പേർ സംബന്ധിച്ചു. ക്ലാസ്സിൽ ചോദ്യവും, സംശയ നിവാരണവും, ഒപ്പം ചർച്ചയും കൂടി ചേർന്നപ്പോൾ ആത്മ സന്തോഷത്താൽ സദസ്സ് ഉണർന്നു.

എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സഹോദരന്മാരായ സി.എം. ജയിംസ്, മാത്യു ജയിംസ്, പാസ്റ്റർ തോമസ് വർഗീസ് എന്നിവർ സംഘാടകർ.സംഗീത ശുശ്രൂഷക്ക് പാസ്റ്റർ ഷൈൻ നേതൃത്വം നൽകി.പാസ്റ്റർമാരായ പോൾ മാള, ബഞ്ചമിൻ തോമസ്, ബിജു ജോൺ എന്നിവർ അധ്യക്ഷത വഹിച്ചു.

(ക്ലാസ്സ് സംഘടിപ്പിക്കാൻ താല്പര്യപ്പെടുന്നവർക്ക് പാസ്റ്റർ തോമസ് വർഗീസിനെ വിളിക്കാം -9845394523)

-പോൾ മാ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!