കെ.വി.തോമസിന് കെ – റെയിൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്

കെ.വി.തോമസിന് കെ – റെയിൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്

കെ – റെയിൽ ചെയർമാൻ സ്ഥാനം കെ.വി തോമസിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്. പുതുതായി രൂപം കൊണ്ടിട്ടുള്ള സി.പി.എം – ബി.ജെ.പി ബന്ധത്തിന്റെ ഇടനിലക്കാരനാണ് കെ.വി തോമസ് എന്നും ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നു. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്നാണ് കെ.വി.തോമസ് പറയുന്നത്. മോദിയെയും വാനോളം വാഴ്ത്തുകയാണ്. കെ.വി.തോമസ് ഡൽഹിയിൽ ചെന്നാൽ കാണുന്നത് രണ്ടുപേരെയാണ്.

അമിത്ഷായെയും സീതാറാം യെച്ചൂരിയെയും. ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനാണ് കെ.വി.തോമസ് എന്നും ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നു. തൃക്കാക്കരയിൽ കോൺഗ്രസിന് വിജയ പ്രതീക്ഷ ഉണ്ടെന്നും ചെറിയാൻ അവകാശപ്പെട്ടു.

കേന്ദ്ര മന്ത്രി സ്ഥാനം തുടങ്ങി ചെറുതും വലുതുമായ നിരവധി സ്ഥാനങ്ങൾ വഹിച്ച ആളാണ് കെ.വി തോമസ്. അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ചെയ്ത സംഭാവനകൾ എന്താണെന്ന് ആർക്കും അറിയില്ല. എത്ര ജാഥ നയിച്ചു. ജനങ്ങൾക്ക് വേണ്ടി, അവരുടെ ഉന്നമനത്തിനായി എത്ര സമരം നയിച്ചു.

ശത്രുപക്ഷത്തിന്റെ ആഘാതം ഏറ്റ് വാങ്ങി കോൺഗ്രസിനായി ജീവത്യാഗം ചെയ്തവരുടെ തലമുറകൾ നോക്കി നിൽക്കേ ത്രിവർണ്ണപതാക കയ്യിലേന്താതെ പരമാവധി നേടങ്ങൾ കൊയ്തയാളാണ് കെ.വി തോമസ്.

അദ്ദേഹം മഹാഭാഗ്യവാനാണ്. അടുത്ത നാളെങ്ങും കോൺഗ്രസിന് ഡൽഹി പിടിക്കാനാവില്ല എന്നാണ് കെ .വി തോമസ് കരുതുന്നത്. കോൺഗ്രസ് മടങ്ങിവരുന്നതുവരെ പിടിച്ചു നിൽക്കാൻ പ്രായവും ആരോഗ്യവും അനുവദിക്കുന്നുമില്ല. അധികാരമില്ലാതെ എങ്ങനെ ജീവിക്കാനാണ്. ഏഴ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തനിക്ക് ഇപ്പോൾ മത്സരിക്കാൻ സീറ്റില്ലെന്നാണ് മാഷ് അൽപം മുമ്പ് തൃക്കാക്കരയിൽ നടന്ന ഇടതു തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത്. തൃക്കാക്കരയിൽ മത്സരിക്കാൻ കോൺ ഗ്രസ് സീറ്റ് കൊടുക്കാക്കത് കൊണ്ടാണ് ഇടത് പാളയത്തിേലക്ക് പോയതെന്ന് സൂചിപ്പിക്കുകയായിരുന്നു കെ.വി.തോമസ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!