മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കണമെന്ന് അഫ്ഗാൻ സ്ത്രീകൾ

മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കണമെന്ന് അഫ്ഗാൻ സ്ത്രീകൾ

സഹജീവികളെയും സുന്ദരമായ പ്രകൃതിയുടെ കാഴ്ചകളെയും കാണാൻ മോഹിച്ച് ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകൾ . ബുർഖ ധരിക്കണമെന്ന താലിബാൻ തലവന്റെ ഉത്തരവിനെതിരെയാണ് ഒരു കൂട്ടം സ്ത്രീകൾ രംഗത്തിറങ്ങിയിട്ടുള്ളത്.
അവർ കാബൂളിൽ താലിബാനിസത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുക തന്നെ ചെയ്തു.

മുദ്രാവാക്യം വിളിച്ച് തെരുവിലൂടെ നീങ്ങിയ ഇവർ ആരും തന്നെ മുഖം മറച്ചിരുന്നതുമില്ല. കാബൂൾ പട്ടണത്തിലൂടെ നടന്നു നീങ്ങിയ ഇവർക്ക് അധികം നേരം പ്രതിഷേധിക്കാനായില്ല. താമസിയാതെ താലിബാൻ അംഗങ്ങൾ എത്തി മാർച്ച് പിരിച്ച് വിട്ടു.

ഇത് റിപ്പോർട്ട് ചെയ്യാൻ ഓടിയെത്തിയ മധ്യമ പ്രവർകരെയും താലിബാൻ തടഞ്ഞു. താലിബാൻ തലവൻ ഹിബാത്തുള്ള അബുൻസാദയാണ് സ്ത്രീകൾ ബുർഖ ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് സ്ത്രീകൾ സമരം ചെയ്തത്. എന്നാൽ വീടിന്റെ മൂലയിൽ ബന്ദികളാക്കിയ മൃഗങ്ങളെപ്പോലെയല്ലാതെ മനുഷ്യരെപ്പോലെ ജീവിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സൈറ സമാ അലിം യാർ പറഞ്ഞു. പ്രതിഷേധിച്ച ഈ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് കാ ത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!