ബെഥേൽ ആശ്രമ സുവിശേഷസംഘം വാർഷിക യോഗം മെയ് 14ന് ആലുവയിൽ

ബെഥേൽ ആശ്രമ സുവിശേഷസംഘം വാർഷിക യോഗം മെയ് 14ന് ആലുവയിൽ

ആലുവ: ബെഥേൽ ആശ്രമ സുവിശേഷസംഘത്തിന്റെ 88 മത് വാർഷിക യോഗം 2022 മെയ് 14 ശനി ആലുവ ബെഥേൽ ആശ്രമത്തിൽ നടക്കും. 1934 ൽ സിസ്റ്റർ . സാറാമ്മ തോമസ്സിന്റെ സുവിശേഷ ദർശനത്താൽ പ്രാർത്ഥിച്ച് ആരംഭിച്ച സുവിശേഷ കൂട്ടായ്മ ആണ് ബെഥേൽ ആശ്രമം. രക്ഷാ നിർണ്ണയം പ്രാപിച്ച് സുവിശേഷ പ്രചരണത്തിനായി മാത്രം സമർപ്പിക്കപ്പെടുകയും ആശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന സഹോദരി മാരുടെ സംഘമാണിത്.

വിവിധയിടങ്ങളിലായി 9 മിഷൻ സ്റ്റേഷനുകളും 21 പ്രവർത്തകരും ബെഥേൽ ആശ്രമത്തിനുണ്ട്. സിസ്റ്റർ . മേഴ്സിക്കുട്ടി സൈമൺ ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നു. മെയ് 14 നു നടത്തപ്പെടുന്ന യോഗത്തിൽ പാസ്റ്റർ തോമസ് ചാക്കോ അദ്ധ്യക്ഷത വഹിക്കുകയും പാസ്റ്റർ . രാജേഷ് ഏലപ്പാറ മുഖ്യ സന്ദേശം നൽകുകയും ചെയ്യും. ബെഥേൽ ആശ്രമത്തോട് ചേർന്ന് പ്രവർത്തനത്തിനു സമർപ്പണമുള്ള സഹോദരിമാരെയും , ബാധ്യതകൾ ഇല്ലാത്ത വിധവമാരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 9895853204.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!