ഐ.പി.സി ഗ്ലോബൽ മീഡിയ പുരസ്കാരം റോയി വാകത്താനവും കെ.സി. തോമസും ഏറ്റുവാങ്ങി

ഐ.പി.സി ഗ്ലോബൽ മീഡിയ പുരസ്കാരം റോയി വാകത്താനവും കെ.സി. തോമസും ഏറ്റുവാങ്ങി

തിരുവനന്തപുരം : ദൈവദാസന്മാരുടെ ജീവിതം ആത്മസമർപ്പണമാണ്. ദൈവത്തിൻ്റെ പ്രത്യേകമായ നിയോഗവും വിളിയും തിരഞ്ഞെടുപ്പും ഉണ്ടായാൽ മാത്രമേ സുവിശേഷ വേലയിൽ മുന്നേറുവാൻ സാധിക്കുകയുള്ളുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പ്രസ്താവിച്ചു.

മെയ് 7 ന് പേരൂർക്കട ഐപിസി ഫെയ്ത്ത് സെൻ്ററിൽ നടന്ന ഐപി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. പുരസ്ക്കാരത്തിനു അർഹരായ പാസ്റ്റർ കെ.സി.തോമസ്, പാസ്റ്റർ റോയി വാകത്താനം എന്നിവർക്ക് ആൻ്റണി രാജു മൊമെൻ്റോ നല്കി.
ട്രഷറാർ ഫിന്നി പി.മാത്യു, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പുരസ്ക്കാരത്തിനു അർഹരായവരെ പരിചയപ്പെടുത്തി.

ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, പാസ്റ്റർ സി.പി.മോനായി എന്നിവർ പ്രശസ്തിപത്രം നല്കി. പാസ്റ്റർമാരായ കെ.സി തോമസ്, റോയ് വാകത്താനം എന്നിവർ മറുപടി പ്രസംഗം നടത്തി.

ഷാജി മാറാനാഥ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് സ്വാഗതവും ജോബോയ് എം.ചാക്കോ നന്ദിയും പറഞ്ഞു.

കെ.സി തോമസിന് പുരസ്കാരം സമ്മാനിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!