ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമതു ഗ്രാജുവേഷൻ കോട്ടയത്ത് നടന്നു

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമതു ഗ്രാജുവേഷൻ കോട്ടയത്ത് നടന്നു


കോട്ടയം. ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വൈദിക സ്ഥാപനമായ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാമത് ഗ്രാജുവേഷൻ സർവീസ് കോട്ടയം നാട്ടകത്തുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ ബെഥേൽ ഹാളിൽ നടന്നു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സാക്ക് വർഗീസ് ഗ്രാജുവേഷൻ സന്ദേശം നൽകി.

ഡയറക്ടർ ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ റവ. പി. ജി. മാത്യുസ്, പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം, ജോയി പാറക്കൽ, ടെന്നിസൻ മാത്യു, അക്കാമിക്ക് ഡീൻ റവ. പ്രിൻസ് ജോസഫ്, കോഡിനേറ്റർ ജോൺ പുന്നൂസ് വിദ്യാർഥി പ്രതിനിധികളായ ജയചന്ദ്രൻ കെ. ജോൺ വർഗീസ് ദമാം , ഉഷ ജോർജ് , മോളി രാജ്, ഷിൻസ് പീറ്റർ, പാസ്റ്റർ.ബിബിൻ. ബി.മാത്യു എന്നിവർ ആശംസകൾ അറിയിച്ചു .ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ഷാജൻ പാറക്കടവിൽ നേതൃത്വം നൽകി. സെലിബ്രേറ്റ്സ് കോട്ടയം സംഗീതാരാധന നയിച്ചു.

ഇന്റർനാഷണൽ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ, യുഎസ്എ യുടെ അഫിലിയേഷനിൽ സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി എന്ന ഹ്രസ്വകാല കോഴ്സിന്റെ പഠനം പൂർത്തീകരിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികൾ ഈ സമ്മേളനത്തിൽ ഗ്രാജുവേറ്റ് ചെയ്തു. ഡയറക്ടർ ലാലു ജേക്കബ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അടുത്ത ബാച്ചിലെ ക്ലാസുകൾ ജൂൺ ഏഴിന് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!