ഹോട്ടലുകളില്‍ ഇന്നും  ഭക്ഷ്യസുരക്ഷ പരിശോധന: എട്ടു ദിവസത്തിനിടെ 150 ലേറെ സ്ഥാപനങ്ങൾ പൂട്ടി

ഹോട്ടലുകളില്‍ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന: എട്ടു ദിവസത്തിനിടെ 150 ലേറെ സ്ഥാപനങ്ങൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളില്‍ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന. തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന പരിശോധനകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നിരവധി ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പത്തിലേറെ കടകള്‍ പൂട്ടിച്ചു.

തിരുവനന്തപുരം കല്ലറയില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. ബേക്കറികളിലും ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. ശനിയാഴ്ച കല്ലറയില്‍ നിന്ന് മീന്‍ വാങ്ങി കഴിച്ച 4 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആലപ്പുഴ ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. ആലപ്പുഴയില്‍ ഒരു ഹോട്ടലും ഒരു ഹരിപ്പാട് തട്ടുകടയും അടപ്പിച്ചു. കണ്ണൂര്‍ നഗരത്തില്‍ എ ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. വയനാട് കല്‍പ്പറ്റയിലും ഹോട്ടലുകളില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.

പരിശോധനകള്‍ കര്‍ശനമായി തുടരാനാണ് വിവിധ വകുപ്പുകളുടെ തീരുമാനം. എട്ടു ദിവസത്തിനിടെ 150 ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!