ഡോ. ബാബു തോമസ്, ന്യൂയോർക്ക്
ന്യൂയോർക്ക്: നിയമജ്ഞരുടെ നിയമജ്ഞയെന്നറിയപ്പെട്ട അമേരിക്കൻ സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. കാൻസർ ചികിത്സയിലായിരുന്ന റൂത്ത് വ്യാഴാഴ്ച രാത്രി വാഷിങ്ടണിലെ സ്വവസതിയില്‍ വച്ചായിരുന്നു ലോകത്തോട് വിടപറഞ്ഞത്.
27 വർഷമായി അമേരിക്കയിലെ സുപ്രിംകോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള റൂത്ത് ആ കസേരയിലിരിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമാണ്.
സ്ത്രീകള്‍കളുടെ അവകാശത്തിന് വേണ്ടി നിരന്തരം പോരാടിയിരുന്ന റൂത്ത് ബേഡര്‍ നീതി നിര്‍വഹണത്തിലും കൃത്യതയുള്ള വ്യക്തിത്വമായിരുന്നു. 1993ലാണ് ബില്‍ ക്ലിന്റണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനെ സുപ്രിംകോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്യുന്നത്. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റിയട്ടില്‍ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് ലോകശ്രദ്ധ നേടുന്നത്.
1933 മാർച്ച് 15 നായിരുന്നു റൂത്ത് ബേഡർ ഗിൻസ്ബർഗിന്റെ ജനനം. റഷ്യൻ ജൂത കുടിയേറ്റ ദമ്പതികളായിരുന്നു അവരുടെ മതാപിതാക്കൾ. പഠിക്കാൻ മിടുക്കിയായിരുന്നു. സാധരണ സ്കൂളിൽ പഠനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഫുൾ സ്കോളർഷിപ്പിൽ കോർണെൽ യൂണിവേഴ്സിറ്റിയിൽ നിയപഠനം. ഹാർവാർഡിലും കോളംബിയയിലെയും നിയമപഠനത്തിൽ ഉന്നതവിജയം.
ഹാർവാർഡിലെ പഠനത്തിനിടയിൽ ഭർത്താവ് മാർറ്റി ജിൻസ്ബെർഗ് രോഗിയായപ്പോൾ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതോടൊപ്പം പഠനത്തിലും ശ്രദ്ധിച്ചിരുന്നു. രോഗിയായ ഭർത്താവു ഉറങ്ങി കഴിയുമ്പോളായിരുന്നു താൻ പുസ്തകങ്ങളെടുത്ത് വായനതുടങ്ങുന്നതും അടുത്ത ദിവസത്തേക്കുള്ള അസ്സൈന്മെൻ്റുകൾ ചെയ്തിരുന്നതെന്നും ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.
താൻ ജൂതമതത്തിൽപ്പെട്ട വ്യക്തിയായതുകൊണ്ടും സ്ത്രീ ആയിരുന്നതുകൊണ്ടും ഒരു കുഞ്ഞിന്റെ അമ്മയയായതുമാണ് തനിക്ക് നിയമനം ലഭിക്കാതിരുന്നതെന്ന് റൂത്ത് ബേഡർ ഗിൻസ്ബർഗ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. ലിബറൽ, റാഡിക്കൽ ചിന്താഗാതിയൊന്നും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്തുപോലും റൂത്ത് ബേഡർ ഗിൻസ്ബർഗ് പുരോഗമന ചിന്തകൾ കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു.
പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും തൊഴിൽ മേഖലയിൽ അവസരം വേണമെന്നും തുല്യവേതനം വേണമെന്നും വാദിച്ചു ജയിച്ചു. ഒരു ഡെമോക്രാറ്റ് അനുഭാവിയായിരുന്ന തന്റെ മിതവാദശൈലി ഗർഭഛിദ്രം പോലുള്ള നടപടികൾക്ക് അനുകൂലമായിരുന്നു.
2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ട്രംപിനെ വിമർശിച്ച് പറഞ്ഞത് പിന്നീട് ക്ഷമാപണത്തോടുകൂടി റൂത്ത് പിൻവലിച്ചു. ന്യൂയോർക്ക് റ്റൈംസിന് നൽകിയ അഭിമുഖത്തിൽ – “ട്രംപ് ജയിച്ചുവന്നാൽ അമേരിക്കയുടെ സ്ഥിതി എന്താകും” എന്നതായിരുന്നു വിവാദ പ്രസ്താവന.
ദശാബ്ദത്തിലെ പ്രശസ്ത ശക്തരായ സ്ത്രീകളുടെ കൂട്ടത്തിൽ 25 പേരിൽ 10-ാം സ്ഥാനമാണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന് ലഭിച്ചത്. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധി 8-ാം സ്ഥാനത്ത് എത്തിയിരുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.