അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ച് എം.കെ സ്റ്റാലില്‍

അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ച് എം.കെ സ്റ്റാലില്‍

തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. സര്‍ക്കാരിന്റെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ യാത്ര ചെയ്ത് സ്റ്റാലിന്‍ ജനങ്ങളോട് സംവദിച്ചു.

ചെന്നൈയിലെ രാധാകൃഷ്ണന്‍ റോഡിലായിരുന്നു മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യത്തെ കുറിച്ച് സ്ത്രീ യാത്രക്കാരോട് അഭിപ്രായം ആരാഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം നിറവേറ്റി.

ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി ക്ഷേമപദ്ധതികളും സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം നല്‍കുമെന്നാണ് ഒരു പ്രഖ്യാപനം. ജനങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!