എറണാകുളത്ത് 3  അൽഖ്വയ്‌ദ ഭീകരർ പിടിയിൽ

എറണാകുളത്ത് 3 അൽഖ്വയ്‌ദ ഭീകരർ പിടിയിൽ

കൊച്ചി: പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടന്ന റെയ്‌ഡിൽ ഒൻപത് അൽ ഖായിദ ഭീകരർ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് അൽ ഖായിദ ഭീകരരെ പിടികൂടിയത്.

എറണാകുളത്ത് നിന്ന് മൂന്ന് പേരെയും ബംഗാളിൽ നിന്ന് ആറ് പേരെയും പിടികൂടിയതായാണ് റിപ്പോർട്ട്. മുർഷിദ് ഹസൻ, ഇയാകുബ് ബിശ്വ, മൊസറഫ് ഹൊസെൻ എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായവർ. പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ പിടികൂടിയത്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്.

ഡൽഹിയിലും രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലുമായി ഇവർ വൻ ആക്രമണത്തിനു ലക്ഷ്യമിട്ടിരുന്നു. അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങൾ പിടികൂടിയിട്ടുണ്ട്. പാക്കിസ്ഥാൻ അൽ ഖായിദ ഓൺലെെൻ വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്‌തതെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ നിന്നു പിടികൂടിയ മൂന്ന് പേരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് ഡിജിറ്റൽ രേഖകൾ പിടികൂടിയിട്ടുണ്ട്. നിർമാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കേരളത്തിലെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് എൻഐഎ ബംഗാളിലും കേരളത്തിലും റെയ്‌ഡ് നടത്തിയത്.

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഭീകരരെന്ന് സംശയിക്കുന്നവരെ ദേശീയ അന്വേഷ ഏജൻസി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും അൽ ഖായിദ സാന്നിധ്യമുണ്ടെന്ന് എൻഐഎ മനസിലാക്കിയിരുന്നു. രാജ്യത്ത് പലയിടത്തായി ഭീകരാക്രമണം നടത്താനും നിരവധി പേരെ കൊലപ്പെടുത്താനും ഈ സംഘം ലക്ഷ്യമിട്ടിരുന്നു.

റിപ്പോർട്ടുകളനുസരിച്ച് ദേശീയ അന്വേഷണ ഏജൻസി സെപ്‌റ്റംബർ 11 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായവരിൽ നിന്ന് ജിഹാദി ലിറ്ററേച്ചറുകളും മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പാക്കിസ്ഥാൻ അൽ ഖായിദയാൽ സ്വാധീനിക്കപ്പെട്ടവരാണ് ഇവരെന്ന് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!