രാജ്യത്ത് കൊറോണ ഉയരുന്നു; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതല്‍

രാജ്യത്ത് കൊറോണ ഉയരുന്നു; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി. റിപ്പോര്‍ട്ട് ചെയ്തതില്‍ 82 ശതമാനം കേസുകളും പ്രധാനമായും അഞ്ച് ജില്ലകളില്‍ നിന്നാണ്.

ഡല്‍ഹി – 1,354, ഹരിയാന – 571, കേരളം – 386, ഉത്തര്‍പ്രദേശ് -198, മഹാരാഷ്‌ട്ര – 188 എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ആകെ പ്രതിദിന രോഗികളുടെ 41.34 ശതമാനവും ഡല്‍ഹിയില്‍ നിന്നാണ്.

അതേസമയം 55 കൊറോണ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,23,975 ആയി. നിലവില്‍ 19,719 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 210 സജീവ രോഗികള്‍ ഇന്ന് കൂടുതലാണ്. ഇതിനിടെ 3,010 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞവും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത് കൊറോണ പ്രതിരോധ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 189.63 കോടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!