ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ ഭരണ സമിതിയെ റിച്ചാര്ഡ്സണ് സിറ്റിയില്‍ നടന്ന മീറ്റിംങ്ങില്‍ തെരഞ്ഞെടുത്തു. നാഷണല്‍ വൈസ് ചെയര്‍പേഴ്സണ്‍ മീന ചിറ്റലപ്പള്ളിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
വര്‍ഗ്ഗീസ് അലക്സാണ്ടര്‍ (പ്രസിഡന്റ്), വിത്സന് തരകന് (വൈസ് പ്രസിഡന്റ്), ലിസാമ്മ സേവ്യര്‍ (സെക്രട്ടറി), രാജൂ തരകന് (ട്രഷറര്‍) എന്നിവരെയും അഡൈ്വസറി ബോര്‍ഡിലേക്ക് പി.സി. മാത്യൂവിനെയും ദീപക് കൈതപ്പുഴയേയും തിരഞ്ഞെടുത്തു.

മാധ്യമരംഗത്ത് താല്പര്യമുള്ളവരെകണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും പ്രസ്സ് ക്ലബ്ബ് പ്രാധാന്യം കല്പിക്കുന്നു. അതൊടെപ്പം പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കൂന്ന ജോയ് പല്ലാട്ടുമടം നേതൃത്വം കൊടുക്കുന്ന മലയാളം പഠന ക്ലാസ്സിനെ പ്രോത്സാഹിപ്പിയ്ക്കൂവാനും ഡാളസ് ചാപ്റ്റര്‍ തീരുമാനിച്ചു.
വാര്‍ത്ത: രാജു തരകന്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.