പുതിയ പ്രവർത്തനപദ്ധതികളുമായി സിഇഎം

പുതിയ പ്രവർത്തനപദ്ധതികളുമായി സിഇഎം

തിരുവല്ല: ലോകം ഇരുട്ടിലേക്കു പോകുമ്പോൾ സത്യപ്രകാശമായ യേശുവിന്റെ വെളിച്ചം ലോകത്തിനു കൈമാറുവാൻ നാം തയ്യാറാകണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്. യുവതലമുറയെ വഴിതെറ്റിച്ചു കളയുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ അവരെ ചേർത്ത് നിർത്താനുള്ള ദൗത്യം നമുക്കുണ്ട് . സിഇഎം 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടന സമ്മേളനം തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവർത്തന വിശദീകരണം: സിഇഎം ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി. തോമസ്

സിഇഎം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർമാരായ സജു മാവേലിക്കര, ജെഫിൻ ബാബു എന്നിവർ പ്രാർത്ഥിച്ചു.

ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി. ജെ. എല്ലാവരെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി. തോമസ് പ്രവർത്തനവിശദീകരണം നൽകി. ശാരോൻ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യസന്ദേശം നൽകി.

സിഇഎം ഭവനപദ്ധതിയുട ഉദ്ഘാടനം മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, സർക്കുലർ പ്രകാശനം പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജിജോ ജോഹന്നാൻ, യുട്യൂബ് ചാനൽ പ്രകാശനം മീഡിയ-ലിറ്ററേച്ചർ സെക്രട്ടറി പാസ്റ്റർ ജെ. പി. വെണ്ണിക്കുളം, സുവിശേഷീകരണ പദ്ധതി പാസ്റ്റർ റ്റി. എം. ഫിലിപ്പ്, വിദ്യാഭ്യാസസഹായ വിതരണം പാസ്റ്റർ സനു ജോസഫ്, പ്രയർ കാർഡ് വിതരണം പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോസ് ജോർജ്, മെമ്പർഷിപ്പ് വിതരണം മെമ്പർഷിപ്പ് സെക്രട്ടറി പാസ്റ്റർ ഗോഡ്സൺ സണ്ണി, ടാലെന്റ് പരിശോധന അറിയിപ്പ് ടാലെന്റ് സെക്രട്ടറി പാസ്റ്റർ സിജി ജോൺസൻ എന്നിവർ നടത്തി. സമ്മേളനത്തിൽ വിവിധ വ്യക്തികളെ മൊമെന്റോ നൽകി ആദരിച്ചു.

പാസ്റ്റർ ജോൺ ജോൺസൻ(യു എസ് എ), പാസ്റ്റർ ജിജു ഉമ്മൻ(യുഎസ്എ), ചാൾസ് ജേക്കബ്(ബഹ്‌റൈൻ), ബിബിൻ (ദോഹ), ബെൻസ് മാത്യു(യുഎഇ), മനോജ്‌ (കുവൈറ്റ്), പാസ്റ്റർ ആൻസ്മോൻ സണ്ണി(ഡൽഹി), ഗ്രനൽ നെൽസൺ(നോർത്ത് വെസ്റ്റ് റീജിയൻ), പാസ്റ്റർ ഫെബിൻ ബോസ്(നോർത്ത് സെൻട്രൽ റീജിയൻ, ഇവാ. എബി ബേബി(സൺ‌ഡേ സ്കൂൾ), മറിയാമ്മ ജോയ് (വനിതാ സമാജം ), പാസ്റ്റർ ഫിലിപ്പ് എബ്രഹാം(ഇവാഞ്ചലിസം & പി വൈസി), പാസ്റ്റർ ജോർജ് വർഗീസ്(മുൻ സിഇഎം ജനറൽ സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

തിരുവല്ല റീജിയൻ സിഇഎം ക്വയർ ഗാനങ്ങളാലപിച്ചു. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ നൈനാൻ കെ. ജോർജ് സമാപന പ്രാർത്ഥനയും പാസ്റ്റർ റ്റി. എം. ഫിലിപ്പ് ആശീർവാദവും നൽകി. പാസ്റ്റർ സനു ജോസഫ്, ബോബി മാത്യു, ജെഫിൻ ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുവല്ല റീജിയൻ സിഇഎം കമ്മറ്റി നേതൃത്വം നൽകി.

വാർത്ത: ബ്ലസ്സൻ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!