തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സിഇഎം) 2022-’24 വർഷത്തെ പ്രവർത്തനോദ്ഘാടനം മെയ് 2നു രാവിലെ 10ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകും. സഭയുടെ മാനേജിങ്, മിനിസ്റ്റേഴ്സ് കൗൺസിൽ അംഗങ്ങൾ, പുത്രികാസംഘടന പ്രവർത്തകർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി. തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി. ജെ തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത: ജെ. പി. വെണ്ണിക്കുളം
മീഡിയ& ലിറ്ററേച്ചർ സെക്രട്ടറി































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.