കെട്ടാൻ പോകുമ്പോൾ കള്ളടിച്ചാൽ ഇങ്ങനെയിരിക്കും. തൂണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ട് സ്ഥലം വിട്ടതുപോലെയായി കാര്യങ്ങൾ. കല്യാണം കഴിക്കുന്ന ദിവസമെങ്കിലും മദ്യപിക്കാതിരിക്കാനുള്ള മാന്യത കാണിച്ചില്ലെങ്കിൽ ഇങ്ങനേയും സംഭവിക്കാം.
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ മൽകാപൂർ പാൻഗ്ര ഗ്രാമത്തിലാണ് രസകരമായ വിവാഹം നടന്നത്. വൈകിട്ട് നാലു മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ‘വിവാഹ സന്തോഷം’ ആഘോഷിക്കാനായി വരനും കൂട്ടരും നേരത്തേ കള്ളടി തുടങ്ങി. നൃത്തവും പാട്ടും കൂത്തുമായി വരനും സംഘവും തിമിർത്താടി. നാലുമണിക്കാണ് വിവാഹമെന്ന കാര്യം വരനും കൂട്ടുകാരും മറന്നു പോയതാകാനാണ് സാദ്ധ്യത. വധുവിന്റെ വീട്ടുകാർ എട്ട് മണി വരെ കാത്തു. എന്നിട്ടും എത്താതായപ്പോൾ വധുവിന്റെ ബന്ധുക്കളിലൊരാൾ അവളുടെ കഴുത്തിൽ താലി ചാർത്തി.
പാട്ടും നൃത്തവും കഴിഞ്ഞു ഏറെ വൈകി വരനെത്തിയപ്പോൾ കല്യാണം കഴിഞ്ഞ് പെണ്ണും ചെറുക്കനും മണിയറയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. വരൻ വിവാഹ മണ്ഡപത്തിലെത്തി വഴക്കുണ്ടാക്കായിട്ട് തിരികെ പോയി. പട്ടി ചന്തയിൽ പോയി മടങ്ങിയതു പോലെ!































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.