കോട്ടയം: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ഉള്ള പി സി ഐ യൂണിറ്റ് ഭാരവാഹികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഒന്നിച്ചു കൂട്ടി നേതൃ സംഗമം നടത്തി.
2022 ഏപ്രിൽ 22 ന് മണർകാട് വല്യ ഊഴം സഭയിൽ വച്ചു നടന്ന സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം നിർവഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ജോൺ വർഗീസ്, വി വി വർഗീസ് എന്നിവർ യഥാക്രമം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രതിനികൾ അതാതു യൂണിറ്റ് പ്രവർത്തങ്ങളെയും,
പദ്ധതികളെയും കുറിച്ചുള്ള വിശദീകരണം നൽകി. ജില്ലാ ട്രെഷരാർ ജോസഫ് ചാക്കോ പി സി ഐ വരവ് ചിലവുകളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകി. യൂണിറ്റ് അംഗങ്ങളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഉള്ള മറുപടികൾ നൽകുന്ന പ്രതേക സെഷൻ ഈ സമ്മേളനത്തിന്റെ പ്രതേകത ആയിരുന്നു.ജില്ലാ വൈസ് പ്രസിഡന്റ് മാത്യു പാമ്പാടി,
ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷാജി മാലം, സാജു ജോൺ, എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ജിതിൻ വെള്ളക്കോട്ടിൽ നന്ദിയും രേഖപ്പെടുത്തി. ഒരു വർഷത്തിൽ രണ്ടു നേതൃത്വ സംഗമം നടത്താൻ കഴിയുമെന്ന് വർക്കിങ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് അറിയിച്ചു.
റിപ്പോർട്. രാജീവ് ജോൺ പൂഴനാട്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.