കുമളി ദൈവസഭ (എന്‍.ടി.സി.) യുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

കുമളി ദൈവസഭ (എന്‍.ടി.സി.) യുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ (NTC) കുമളി ദൈവസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ‘വചനമൊഴി 2022’ ഏപ്രിൾ 28, 29, 30 മെയ് 1 തീയതികളിൽ കുമളി പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന പന്തലിൽ വച്ച് നടത്തപ്പെടുന്നു.

ഈ ആത്മീയ സംഗമത്തിൽ പാസ്റ്റർ ലൈജു ജോൺ മുബൈ, റവ. O.M. രാജുകുട്ടി റാന്നി, പാസ്റ്റർ അനീഷ് കാവാലം എന്നിവർ വചനത്തിൽ നിന്നും സംസാരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പവർ കോൺഫറൻസിനു പാസ്റ്റർ ബിജോ മാത്യൂ അടൂർ, നേതൃത്വം നൽകും. ഞായർ. ആരാധനയും സമാപനയോഗവും പാസ്റ്റർ ദേവരാജൻ നേതൃത്വം നൽകും. പാസ്റ്റർ ലൈജു ജോൺ സമാപന സന്ദേശം നൽകുന്നതായിരികും.

ഈ മീറ്റിംഗികളിൽ ലോക പ്രസകത സംഗീതഞ്ജൻ തഞ്ചാവൂർ വില്യംസ് സംഗീത ആരാധനക്ക് നേതൃത്വം നൽകും. ഈ പ്രാർത്ഥന സംഗമം www.provisiontv.in ൽ തൽസമയസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!