മൂന്നാർ: ഒന്നരവര്‍ഷം മുന്‍പ് പശുവിനെ കൊന്ന പുലിയെ വകവരുത്തിയ യുവാവ് വനപാലകരുടെ പിടിയിൽ. മൂന്നാർ കണ്ണൻദേവൻ കമ്പിനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ. കുമാറി(34) നെയാണ് അറസ്റ്റ് ചെയ്തത്. കുമാറിന്റെ പശു പുലിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. കുമാറിന്റെ ഏകവരുമാന മാര്‍ഗമായിരുന്ന കറവപ്പശുവാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. ഇതിന് പുലിയോട് പകരം വീട്ടാനായി കുമാര്‍ കെണിയൊരുക്കുകയായിരുന്നു. കേബിള്‍ കമ്പികൾ ഉപയോഗിച്ച് നിര്‍മ്മിച്ച കെണി സമീപത്തെ തേയിലക്കാടുകള്‍ക്ക് സമീപമുള്ള ചോലവനത്തില്‍ കുമാര്‍ സ്ഥാപിച്ചു.
പശു ചത്തതിന് പിന്നാലെ പുലിയോട് പകരം ചോദിക്കുമെന്ന് കുമാര്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. അയല്‍വാസികള്‍ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരോട് ഈ വിവരം വെളിപ്പെടുത്തി. ഇതോടെയാണ് കുമാറിനെ ചോദ്യം ചെയ്തത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ കുമാറിനെ റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ എസിഎഫ് ബി.സജീഷ്കുമാര്‍, റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പുലി കടന്നുവരുന്ന ഭാഗത്ത് നിര്‍മ്മിച്ച കെണി ഇയാള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്. ജീവനോടെ കുടുങ്ങിയ പുള്ളിപ്പുലിയെ കുമാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ചത്ത നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണമാണ് കുമാറിനെ കുടുക്കിയത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.