വൈസ്‌ ചാന്‍സലറെ ഇനി സര്‍ക്കാര്‍ തീരുമാനിക്കും, ബില്‍ പാസാക്കി തമിഴ്‌നാട്‌

വൈസ്‌ ചാന്‍സലറെ ഇനി സര്‍ക്കാര്‍ തീരുമാനിക്കും, ബില്‍ പാസാക്കി തമിഴ്‌നാട്‌

ചെന്നൈ: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ തിങ്കളാഴ്ച പാസാക്കി. ഇതോടെ ഗവര്‍ണര്‍ക്ക് ഇതിലുള്ള അധികാരം നഷ്ടമായി.

സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന തരത്തില്‍ തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി അവതരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില് പോലും വൈസ് ചാന്‍്‌സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞിരുന്നു. തെലങ്കാനയും കര്‍്ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!