പുറ്റടിയിൽ വീടിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു

പുറ്റടിയിൽ വീടിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു

ഇടുക്കി : വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ വീടിന് തീ പിടിച്ച് ഭർത്താവും ഭാര്യയും മരിച്ചു.പുറ്റടി ഹോളിക്രോസ് കോളേജിന് സമീപം താമസിക്കുന്ന രവിന്ദ്രൻ (50) ഭാര്യ ഉഷാ രവിന്ദ്രൻ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അണക്കരയിൽ ജോതിസ്റ്റോഴ്സ് എന്ന പേരിൽ അൽഫോസ ബിൽസിംങ്ങ് വ്യാപാരം നടത്തുകയായിരുന്നു രവിന്ദ്രൻ.വെളുപ്പിന് ഒരു മണിയോടെ ആണ് സംഭവം നടന്നത്.യഥാർത്ഥ അപകട കാരണം അറിവായിട്ടില്ലെങ്കിലും ആത്മഹത്യ സാധ്യത തള്ളിക്കളയാൻ ആവില്ലെന്ന് വണ്ടൻമേട് പോലീസ് പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വണ്ടൻമേട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വാര്‍ത്ത: സാബു തൊട്ടിപ്പറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!