തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീര്‍ ആണ് സമരക്കാരനെ ചവിട്ടിയത്.
കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയില്‍ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷന് രംഗത്ത് വന്നു. സംസ്ഥാന സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷന് കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.
കണ്ണൂര്‍ ചാലയിലും കെ റെയില്‍ സമരം നടക്കുകയാണ്. കെ റെയില്‍ കുറ്റിയുമായി വന്ന വാഹനം സമരക്കാര്‍ തടഞ്ഞു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കുറ്റികള്‍ സമരക്കാര്‍ പിഴുതെറിഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് കുറ്റികള്‍ പിഴുതെറിഞ്ഞത്. പ്രദേശത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.