ഇടുക്കി : സംസ്ഥാന അതിർത്തിയും,ഇടുക്കി ജില്ലാ അതിർത്തിയുമായ രാമക്കൽമേടും, പ്രാന്തപ്രദേശങ്ങളും ‘ഗൂഗിൾ രേഖ ‘ വളരെ തെറ്റായി ഗൂഗിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് സംബദ്ധിച്ചുള്ള ക്രൈസ്തവചിന്ത ന്യൂസ് വാർത്ത ഫലം കാണുന്നു.ഗൂഗിളിൻെറ അതിർത്തി കടന്നുള്ള കയ്യേറ്റത്തേക്കുറിച്ചുള്ള സി.സി.ന്യൂസ് വാർത്ത ജില്ലാ പഞ്ചായത്ത് പ്രസിഡിൻ്റിൻെറ ശ്രദ്ധയിൽപ്പെടുകയും,
സി.സി.ന്യൂസ് വാർത്ത കൂടി ചേർത്ത് ഗവണ്മെൻ്റിലേക്ക് ഉടനെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് ഇടുക്കി ലേഖകനെ അറിയിച്ചു.
ഗൂഗിളിൽ അതിർത്തികളും പ്രധാന റോഡുകളും തെറ്റായി ചേർത്തിരുന്നത് ഞങ്ങൾ വളരെ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.ഇത് വിദേശിയരേയും സ്വദേശികളേയും ഒരു പോലെ വട്ടം ചുറ്റിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.നാളിതുവരെ ഈ പ്രശ്നത്തിൽ ഗവഃമെൻ്റ് നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗൂഗിളിൻെറ തെറ്റായ രേഖകളുംഅനുബന്ധ പ്രശ്നങ്ങളും വളരെ വിശദമാ ക്കിയാണ് വാർത്ത നൽകിയിരിക്കുന്നതെന്നും,സി.സി.ന്യൂസിൻെറ ”സഞ്ചാരികളെ വഴിതെറ്റിക്കുന്ന ഗൂഗിൾ മാപ്പ് ! ” വാർത്ത കൂടിഉൾപ്പെടുത്തിഗവഃമെൻ്റിലേക്ക് ഉടനെ ജില്ലാ പഞ്ചായത്ത് റിപ്പോർട്ട് നൽകുമെന്നും ജിജി.കെ. ഫിലിപ്പ് അറിയിച്ചു.
–സാബു തൊട്ടിപ്പറമ്പിൽ
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.