ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്രൈസ്തവ മഹാസമ്മേളനം വരുന്നു

ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്രൈസ്തവ മഹാസമ്മേളനം വരുന്നു

ന്യൂനപക്ഷ സമൂഹങ്ങളെ കൂടെ അടുപ്പിച്ച് നിർത്തിയാലെ ബി.ജെ.പി യ്ക്ക് കേരളത്തിൽ പാർലമെന്ററി തലത്തിലേക്ക് ഉയരാൻ കഴിയൂ എന്ന് അവർ തിരിച്ചരിഞ്ഞിരിക്കുന്നു. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

ഓർത്തഡോക്സ് വിഭാഗത്തിന് ബി.ജെ പി യോട് ചായ്‌വ്‌ തുടങ്ങിയിട്ട് കുറെ നാളുകളായി. യാക്കോബായ വിഭാഗത്തോട് സി.പി.എം കാട്ടുന്ന അനുഭാവം ആകാം ഒരു പക്ഷേ അതിന് കാരണം. പ്രാദേശിക പള്ളികളിൽ ഹിതപരിശോധന നടത്തുകയും അങ്ങനെ ഭൂരിപക്ഷം കിട്ടുന്ന ഗ്രൂപ്പിന് പള്ളികൾ വിട്ടുകൊടുക്കുകയും ചെയ്യണമെന്ന നിലപാട് സി.പി.എമ്മിന് ഉണ്ടെന്നാണ് അറിയുന്നത്‌. ഒരു പക്ഷേ അതാകാം ഓർത്തഡോക്സ് വിഭാഗം സി.പി എമ്മിനെ തള്ളി ബി.ജെ.പിയെ പുണരാൻ കാരണം.

മറ്റ് ക്രൈസ്തവ ഗ്രൂപ്പുകളിലുള്ള നിരവധി വിശ്വാസികൾ ന്യൂനപക്ഷ മോർച്ചയോട് ചേർന്ന് സംഘടനാതലത്തിൽ അധികാരം കയ്യാളുന്നുണ്ട്. അടുത്ത മാസം കോട്ടയത്തു നടക്കുന്ന ക്രൈസ്തവ മഹാ സമ്മേളനം ഗംഭീരമായി ബി.ജെ.പി. നടത്തിയിരിക്കും. കണക്ക് കൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുൾപ്പെടെ വലിയൊരു വിഭാഗം ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്.

ന്യൂനപക്ഷങ്ങളിൽ ബി.ജെ.പിയോട് അടുത്തുനിൽക്കുന്നത് ക്രൈസ്തവ ന്യൂനപക്ഷ സമൂഹമാണ്. ചെങ്ങന്നൂരിൽ മുമ്പ് നടന്ന ഉപതെരത്തെടുപ്പിൽ അഡ്വ. ശ്രീധരൻ പിള്ളയ്ക്കായി നിരവധി ക്രൈസ്തവർ രംഗത്തിറങ്ങി പ്രവർത്തിയിരുന്നു. പാസ്റ്റര്‍മാര്‍ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഇപ്പോഴത്തെ കോൺഗ്രസിലെ തമ്മിലടിയും ബി.ജെ.പി യ്ക്ക് അനുകൂലമാകാനാണ് സാദ്ധ്യത. പരമ്പരാഗതമായി കോൺഗ്രസിന്റെ കൂടെ നിൽക്കുന്ന ക്രൈസ്തവർ ബി.ജെ.പി യോട് ചേർന്ന് നിൽക്കാൻ തയ്യാറായേക്കും. എന്തു വന്നാലും ബി.ജെ.പി യുടെ നേതൃത്വത്തിൽ കോട്ടയത്ത് നടക്കാൻ പോകുന്ന ന്യൂനപക്ഷ സമ്മേളനം വിജയകരമാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!