പാലക്കാട് വെ​ട്ടേ​റ്റ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പാലക്കാട് വെ​ട്ടേ​റ്റ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പാ​ല​ക്കാ​ട്: മേലാമുറിയില്‍ വെ​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു.മു​ന്‍ ശാ​രീ​രി​ക് ശി​ക്ഷ​ണ്‍ പ്ര​മു​ഖ് എ​സ്.​കെ.​ശ്രീ​നി​വാ​സ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ചാ​ണ് ശ്രീ​നി​വാ​സ​ന് വെ​ട്ടേ​റ്റ​ത്. അ​ഞ്ചം​ഗ സം​ഘം ബൈ​ക്കു​ക​ളി​ല്‍ എ​ത്തി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൈ​യ്ക്കും കാ​ലു​ക​ളി​ലും ക​ഴുത്തി​ലും വെ​ട്ടേ​റ്റ ശ്രീ​നി​വാ​സ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ മ​ര​ണം സം​ഭ​വി​ച്ചു. മു​റി​വു​ക​ളി​ല്‍ നി​ന്നും ര​ക്തം കാ​ര്യ​മാ​യി വാ​ര്‍​ന്ന് പോ​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി വെ​ട്ടു​ക​ള്‍ ശ്രീ​നി​വാ​സ​ന്‍റെ ശ​രീ​ര​ത്തി​ലേ​റ്റി​രു​ന്നു.

ഇന്നലെയാണ് പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കൊലപ്പെടുത്തിയത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുന്‍പാണ് മറ്റൊരു കൊലപാതകം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!