പാലക്കാട്-മൈലം റിവൈവൽ ഫെസ്‌റ്റ്‌ സമാപിച്ചു

പാലക്കാട്-മൈലം റിവൈവൽ ഫെസ്‌റ്റ്‌ സമാപിച്ചു

ഐപിസി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോണിന്റെ നേതൃത്വത്തില്‍ പാലക്കാട് മൈലം പുള്ളിയില്‍ വച്ച് നടത്തപ്പെട്ട റിവൈല്‍ ഫെസ്റ്റ്‌ന് ആനുഗ്രഹ സമാപ്തി. ഏപ്രില്‍ 13 ന് മുണ്ടൂര്‍ മൈലം പുള്ളിയില്‍ വെച്ച് രാവിലെ 10 മണിക്ക് ഐപിസി മലബാര്‍ സൗത്ത് സോണല്‍ സെക്രട്ടറി പാസ്റ്റര്‍ ബിനു കെ പ്രാര്‍ത്ഥിച്ച് ആരംഭിച്ചു.

തുടര്‍ന്ന് ഇവ. പി.ജി. യേശുദാസന്‍ & ടീം ആരാധനയ്ക്ക് നേതൃത്വം നല്‍കി. സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജിമ്മി കുര്യാക്കോസിന്റെയും, ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഇവ. പി.വി. മാത്യൂ സാറിന്റെയും അദ്ധ്യക്ഷതയില്‍ നടന്ന വിവിധ സെക്ഷനില്‍ നടത്തപ്പെട്ട ഉണര്‍വ്വ് 2022 ന് പാലക്കാട് നോര്‍ത്ത് സെന്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ എം.വി. മത്തായി ഉദ്ഘാടനം ചെയ്തു: തുടര്‍ന്ന് പാസ്റ്റര്‍ ജേക്കബ്ബ് ജോണ്‍, പാസ്റ്റര്‍ നോവല്‍ ഫീമാന്‍, പാസ്റ്റര്‍ അരുള്‍ തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍ വൈ. യോഹന്നാന്‍ മിഷന്‍ ചലഞ്ചിന് ആഹ്വാനം ചെയ്യുകയും പാസ്റ്റര്‍ കെ.ടി. ജോസഫ് പ്രാത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു: പാസ്റ്റര്‍ അഡ്വ. ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ സ്വാഗതവും ജോര്‍ജ് തോമസ് (സോണല്‍ ട്രഷറാര്‍) കൃതജ്ഞതയും പറഞ്ഞു.

വൈകിട്ട് നടത്തപ്പെട്ട മിറ്റിംഗില്‍ പാസ്റ്റര്‍ പ്രദീപ് പ്രസാദ് പ്രാത്ഥനയ്ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ബോവസ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജേക്കബ്ബ് ജോണ്‍, പാസ്റ്റര്‍ അരുള്‍ തോമസ്, പാസ്റ്റര്‍ നോവല്‍ ഫീമാന്‍ എന്നീ വര്‍ ദൈവവചനം ശുശ്രൂഷിച്ചു.
പാസ്റ്റര്‍ ബിനു കെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ്, ത്രിപ്പുര സ്റ്റേറ്റ് പ്രസിഡന്റ്, പാസ്റ്റര്‍ എം.ഐ. തോമസ് തുടങ്ങിയവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ എബ്രഹാം വടക്കേത്ത്, സോണല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജന്‍ ഈശായി, പാസ്റ്റര്‍ പി.എം. ജോഷി, പാസ്റ്റര്‍ ജോജി ജോര്‍ജ്ജ്, സോണിലുള്ള സെന്റര്‍ ശുശ്രൂഷകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!