ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ‘ദേശീയ തൊഴിലില്ലായ്മ ദിന’മായി ആചരിച്ച് രാജ്യത്തെ യുവാക്കള്‍. ‘സെപ്റ്റംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനം’ എന്ന ഹാഷ്ടാഗോടെയാണ് യുവജനങ്ങള്‍ മോദിക്ക് ആശംസയറിച്ചത്. ഇതോടെ ‘നാഷനല്‍ അണ്‍എംപ്ലോയ്ഡ് ഡേ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. ലക്ഷക്കണക്കിനുപേര്‍ ഹാഷ്ടാഗ് ഏറ്റെടുത്തു.
രാജ്യത്തെ തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുവാന്‍ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
“കടുത്ത തൊഴിലില്ലായ്മയാണ് യുവജനങ്ങള്‍ ദേശീയ തൊഴിലില്ലായ്മ്മ ദിനം എന്ന് വിളിക്കുവാന്‍ കാരണമായിരിക്കുന്നത്. തൊഴിൽ എന്നത് അന്തസ്സാണ്. എത്ര കാലം സർക്കാർ അത് നിഷേധിക്കും?”
നേരത്തെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് ” എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഈ ദിവസം തന്നെയാണ് ദേശീയ തൊഴിലില്ലായ്മ ദിനമായി രാഹുൽ ഗാന്ധി കണക്കാക്കിയിരിക്കുന്നത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.