സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല : സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല : സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സില്‍വര്‍ലൈന്‍ പദ്ധതി സമ്മേളന അജണ്ടയുടെ ഭാഗമായിരുന്നില്ല. പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന ചോദ്യത്തിന് ട്രെയിന്‍ വരാതെ ഗ്രീന്‍ സിഗ്നല്‍ കാണിക്കാന്‍ കഴിയില്ലല്ലോ എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമായിതാണ്. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ലൈന്‍ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയില്‍ പദ്ധതിയേയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ നയങ്ങള്‍ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥയിലാണ് എതിര്‍പ്പുയര്‍ത്തിയത്. കെ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതേയുള്ളൂ. നിലവില്‍ സര്‍വേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!