ഐ.പി.സി ആയുർ സെന്റർ കൺവൻഷൻ നാളെ മുതൽ

ഐ.പി.സി ആയുർ സെന്റർ കൺവൻഷൻ നാളെ മുതൽ

ആയുർ:മുപ്പത്തിയൊന്നാമത് ഐ.പി.സി ആയുർ സെന്റർ കൺവൻഷൻ 2022 ഏപ്രിൽ 14 മുതൽ17 വരെ ഐ.പി.സി എബനേസർ(വാളകം)സഭയ്ക്ക് മുന്നിൽ തയ്യാറാക്കപ്പെട്ട പന്തലിൽ നടക്കും.സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ബി.മോനച്ചൻ,തോമസ് ഫിലിപ്പ് (വെൺമണി),റെജി ശാസ്താംകോട്ട,ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.സോദരി സമാജം വാർഷികവും സൺഡേ സ്കൂൾ&പി.വൈ.പി.എ സംയുക്ത വാർഷികവും നടക്കും.വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന,ശനിയാഴ്ച മാസയോഗം,ഞായറാഴ്ച സംയുക്ത ആരാധനയും കതൃമേശ ശുശ്രൂഷയും പൊതുയോഗവും നടക്കും.

ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾ നിർവഹിക്കും.സെന്ററിലുള്ള ദൈവദാസന്മാരും എക്സിക്യൂട്ടീവ് അംഗങ്ങളും കൺവൻഷന് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!