റോപ് വേ ദുരന്തം; 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; നാലു  പേര്‍ മരിച്ചു

റോപ് വേ ദുരന്തം; 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; നാലു പേര്‍ മരിച്ചു

റാഞ്ചി: ദിയോഗര്‍ റോപ് വേ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ 68 പേരെ സുരക്ഷിതരായി എത്തിച്ചു.

റോപ്‌വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ താഴെ വീണു മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയിലും സമാനമായ രീതിയില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് പലര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത്.

ഞായറാഴ്ച വൈകിട്ട് ദിയോഗറില്‍ സ്ഥിതിചെയ്യുന്ന ത്രികുട പര്‍വതത്തിലെ റോപ് വേയിലാണ് അപകടമുണ്ടായത്. യാത്രക്കാരെ വഹിച്ച്‌ പോകവേ റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതോടെ എഴുപതോളം പേരായിരുന്നു റോപ് വേയില്‍ കുടുങ്ങിയത്. നാല്‍പത് മണിക്കൂര്‍ നീണ്ടതായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിനിടെ ഡ്രോണ്‍ ഉപയോഗിച്ച്‌ റോപ് വേയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു.

സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ ഇടപെടുകയും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഏപ്രില്‍ 26ന് മുമ്പ്‌ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് കോടതി നല്‍കിയ നിര്‍ദേശം.

ഞായറാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദമ്ബതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടകാരണം സാങ്കേതികത്തകരാറാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന്, റോപ്‍വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്ബനിയുടെ മാനേജരും ജീവനക്കാരും ഒളിവില്‍ പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!