പി സി ഐ കോട്ടയം ജില്ലാ മിഷൻ ക്യാമ്പ്

പി സി ഐ കോട്ടയം ജില്ലാ മിഷൻ ക്യാമ്പ്

കോട്ടയം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ല സംഘടിപ്പിക്കുന്ന മിഷൻ ക്യാമ്പ് 2022 ഏപ്രിൽ 11 തിങ്കൾ രാവിലെ 10 മുതൽ 1 മണി വരെ വല്യ ഊഴം ദൈവ സഭയിൽ വച്ചു നടത്തും.

ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് അധ്യക്ഷൻ ആകുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം നിർവഹിക്കും. വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ ദൃശ്യാവിഷ്കാരത്തോടെ ക്‌ളാസുകൾ സുവി. ആന്റോ അക്കരെ നയിക്കും.

പ്രവേശനം സൗജന്യം ആയിരിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാജു ജോൺ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

റിപ്പോര്‍ട്ട്: രാജീവ്‌ ജോൺ, പൂഴനാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!